WELCOME TO JALASREE CLUB NEWS

WELCOME TO JALASREE CLUB ......A New Initiative by NSS AND CCDU KERALA;; കേരള ഗവണ്‍മെന്റിന്റെ "നല്ല നാട് നല്ല വെള്ളം" പദ്ധതിയിലേക്ക് സ്വാഗതം-NSS UNIT;GHSS KAMBALLUR -

NEWS THIS WEEK

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
കോരിച്ചൊരിയുന്ന മഴ പെയ്യുന്ന അവധി ദിനങ്ങള്‍ സാമൂഹ്യ ഇടപെടൽ കൊണ്ട് സാർത്ഥകമാക്കുകയാണ് ഞങ്ങളുടെ വളണ്ടിയർമാർ ഈ വര്‍ഷം കമ്പല്ലൂര്‍ കൊല്ലാട മേഖലയിൽ ചെയ്തത് .ഈ വര്‍ഷം പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ഡ്‌ ഞങ്ങളുടെ ഭൂമിത്രസേന നേടിയ വിവരം സസന്തോഷം അറിയിക്കട്ടെ.
NEWS TODAY

ജലകേളി - ജല ഇ -ക്വിസ് മത്സരം മാര്‍ച്ച്‌ 2013

ജലകേളി -
ജല ഇ -ക്വിസ്  മത്സരം മാര്‍ച്ച്‌ 2013
13 ചോദ്യങ്ങള്‍ ഉള്ള ഈ ക്വിസില്‍ ഉത്തരങ്ങള്‍ അയക്കുന്നവരുടെ പേരുകള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തി ആദരിക്കുന്നതാണ് .
എല്ലാ ഉത്തരങ്ങളും ശരിയാക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ജലശ്രീ ക്ലബ് ഉത്ഘാടന യോഗത്തില്‍ നല്‍കുന്നതാണ് .
 മത്സരം ഇന്നു 10/03/2013 മുതല്‍ 2013 MAY 31 വരെ മാത്രം .

ഉത്തരങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം . മംഗ്ലിഷില്‍ വേണ്ട .
അയക്കേണ്ട വിലാസം seakeyare@gmail.com
ഇത് ഒരു ഇ ക്വിസ് പരിപാടി ആണ് . ഉത്തരങ്ങള്‍ നിര്‍ബന്ധമായും ഇമെയില്‍ ആയി മാത്രം ( pdf/word 2003,2007/html) അയക്കുക .


ഇ -ക്വിസ്


1. ഏറ്റവും അധികം നദികളുള്ള കേരളത്തിലെ ജില്ല
2. ഏറ്റവും അധികം കായലുകള്‍ ഉള്ള കേരളത്തിലെ ജില്ല
3. കാസര്‍ ഗോഡ്  ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി
4. വെള്ളത്തെ വെണ്ണ പോലെ പരിപാലിക്കണം എന്ന് ആദ്യം ഉപദേശിച്ച ദേശീയ നേതാവ്
5. ccdu  എന്നതിന്റെ പൂര്‍ണരൂപം
6. സ്‌കൂളുകളില്‍ സാമൂഹ്യ സേവനത്തിനു യുവാക്കളെ സജ്ജമാക്കുന്ന സേവന സംഘടനയാണ്
    NSS.ഇതിന്റെ പൂര്‍ണരൂപം
7. ആഗോളതാപനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ആദ്യമായി പര്‍വത മുകളില്‍ മന്ത്രി സഭാ യോഗം
    വിളിച്ച  രാജ്യം
8 . ആഗോളതാപനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ആദ്യമായി കടലിന്നടിയില്‍ മന്ത്രി സഭാ യോഗം
    വിളിച്ച  രാജ്യം
9. കേരളത്തിലെ നദികളുടെ എണ്ണം
10 . ഒരാള്‍ക്ക് ഒരു ദിവസം (എറ്റവും കുറവ് ) ശരാശരി എത്ര ലിറ്റര്‍ വെള്ളം വേണം ?
11. ഒരു ദിവസം (എറ്റവും കുറവ് ) കേരളത്തിലെ ആളുകള്‍ക്ക് ശരാശരി എത്ര ലിറ്റര്‍ വെള്ളം വേണം ?
12.ഈ വിവരണം വായിക്കുക `
     ഒരു കെനിയൻ പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു.
     മരംനടീൽ,പരിസ്ഥിതിസം‌രക്ഷണം,വനിതകളുടെ അവകാശ സം‌രക്ഷണം എന്നിവക്കായി
     1970 കളിൽ  ഇവർ സ്ഥാപിച്ച സംഘടയാണ്‌ ഗ്രീൻബെൽറ്റ് പ്രസ്ഥാനം. ഇതൊരു
     സർക്കാറിതര സംഘടനായാണ്‌. ഏകാധിപത്യത്തിൽ നിന്നും കെനിയയെ ജനാധിപത്യത്തിലേക്ക്
     തിരിച്ചുകൊണ്ടുവന്ന പ്രക്ഷോഭത്തിന്റെ മുന്നണിയിലും ഇവര്‍ ഉണ്ടായിരുന്നു. പ്രക്ഷോഭത്തിനിടെ
     പല തവണ പോലീസ് മർദ്ദനം ഏറ്റിരുന്നു.
    
   ലഭിച്ച ആദരവുകള്‍ 
  1. 2005 ലെ രാജ്യാന്തര ധാരണക്കുള്ള ജവഹർലാൽ നെഹ്‌റു പുരസ്ക്കാരം,
  2. 2006 ലെ സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള ഇന്ദിരാ ഗാന്ധി സമാധാന സമ്മാനം.
  3. സ്ഥായിയായ വികസനം,ജനാധിപത്യം,സമാധാനം എന്നിവക്ക് ഇവർ നൽകിയ സംഭാവന പരിഗണിച്ച് 2004 ൽ നോബൽ സമധാന സമ്മാനം തേടിയെത്തി. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ പരിസ്ഥിതിപ്രവർത്തക,ആദ്യ ആഫ്രിക്കൻ വനിത എന്നീ ബഹുമതികളും ഇവർക്കുള്ളതാണ്‌. കെനിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവർ 2005 ലെ മയ് കിബാകി സർക്കാരിൽ പരിസ്ഥിതി-പ്രകൃതി വിഭവ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
        കികുയു വംശജയാണിവർ. ദീർഘനാൾ കാൻസർ രോഗവുമായി മല്ലിട്ട അവർ
         2011 സെപ്റ്റംബർ 25 ന്  മരണമടഞ്ഞു[1]
      
      ആരാണ് ഈ വ്യക്തി ?
     (ആദ്യം കണ്ട ഫോട്ടോ ഈ  വ്യക്തിയുടെതാണ് )
13. ജലത്തിലെ കോളിഫോം (E COLI.) ബാക്ടിരിയയുടെ അളവ്  8 cfu / 100 ml .
      ഇതില്‍ നിന്നും വ്യക്തമാവുന്ന കാര്യം എന്ത് ?
 

No comments:

Post a Comment